നീ​റ്റ്: പൂ​ക്കളുള്ള വസ്ത്രങ്ങളും പാടില്ല

0
576

മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​.ബി​.എ​സ്.ഇ. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള അ​ര​കൈ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. എ​ന്നാ​ൽ വ​ലി​യ ബ​ട്ട​ൺ, ബാ​ഡ്ജ്, പൂ​ക്ക​ൾ എ​ന്നി​വ വ​സ്ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​ക​രു​ത്. ഷൂ​സ് ധ​രി​ക്ക​രു​തെ​ന്നും സി​.ബി.​എ​സ്.ഇ നി​ർ​ദേ​ശി​ച്ചു.

പ​രീ​ക്ഷ സെ​ന്‍റ​റി​ൽ മൊ​ബൈ​ൽ അ​ട​ക്ക​മു​ള്ള ആ‍​ശ​യ​വി​നി​മ​യം ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ര​രു​ത്. പെ​ൻ​സി​ൽ ബോ​ക്സ്, ഹാ​ൻ​ഡ് ബാ​ഗ്, ബെ​ൽ​റ്റ്, തൊ​പ്പി, ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ച്, മ​റ്റു മെ​റ്റാ​ലി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​ബി​എ​സ്ഇ പ​റ​ഞ്ഞു. സാ​ധാ​ര​ണ വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്‍​പ് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന കൂ​ടി സി​.ബി​.എ​സ്.ഇ പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മെ​യ് ആ​റി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​രു മ​ണി വ​രെ​യാ​ണ് നീ​റ്റ് പ​രീ​ക്ഷ.

2017ൽ പുറപ്പെടുവിച്ച് മാർഗനിർദേശങ്ങൾ തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്. എന്നാൽ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമർശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here