സ്കൂൾ വിദ്യാർത്ഥികളുടെ വർദ്ധിച്ച് വരുന്ന പഠനഭാരം കുറക്കാൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ, റിസേർച്ച് & ട്രയിനിംഗ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. കേവലം പുസ്തകങ്ങളിൽ നിന്ന് മാത്രം അറിവ് ലഭിക്കുന്നതിനപ്പുറം വ്യക്തി വികാസനത്തിന് അത്യന്താപേക്ഷിതമായ സ്പോർട്സ്, ലൈഫ് സ്കിൽ, എക്സിപിരിയെൻഷൽ പഠനം, സർഗ്ഗാത്മക പഠനം തുടങ്ങിയവയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന തരത്തിൽ വിദ്യാഭ്യാസ രീതിയെ മാറ്റുന്നതിനായുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.
നിലവിലെ പാഠ്യപദ്ധതിയിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന സമ്മർദ്ധങ്ങൾ കുറച്ച് അവരുടെ പഠനജീവിതം അനായാസമാക്കുന്നതിനും, പഠനം കൂടുതൽ വിദ്യാർത്ഥി പക്ഷമാക്കുന്നതിനായുമാണ് എൻ.സി.ഇ.ആർ.ടി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്. പൊതുജങ്ങളുടെ നിർദ്ദേശങ്ങൾ www.mhrd.gov.in/suggestions/ എന്ന വിലാസത്തിൽ ഏപ്രിൽ 30 വരെ രേഖപ്പെടുത്താവുന്നതാണ്.