സംസ്ഥാന സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്‍ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സ് പൂര്‍ത്തിയാകുവാന്‍ പാടില്ല. പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 20,000/- രൂപാ വേതനം നല്‍കും.
താല്പര്യമുള്ളവര്‍ മെയ് അഞ്ചിന് മുമ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം. തൈക്കാട് പി.ഒ., തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.