മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്കും ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ് നടത്തിയാൽ വേനൽച്ചൂടുമൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങൾക്കു സ്കൂൾ അധികാരികൾ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും.
അതേ സമയം മുൻകൂർ അനുമതി വാങ്ങി ഏഴ് ദിവസത്തെ ക്യാമ്പ് നടത്തുന്നതിൽ പ്രശ്നമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.