പ്രശസ്ത സാഹിത്യകാരനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന റഹിം മുഖത്തലയുടെ പേരില്‍ റഹിം മുഖത്തല സാഹിത്യ വേദി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.
2020 മുതല്‍ 2023 വരെ പുസ്തകരൂപത്തില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. റഹിം മുഖത്തലയുടെ ഓര്‍മ്മ ദിനമായ 2024 ജനുവരി 12ന് നോവല്‍ പുരസ്‌കാരം കോഴിക്കോട് സമര്‍പ്പിക്കും.
15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാ് റഹിം മുഖത്തല നോവല്‍ പുരസ്‌കാരം. അവാര്‍ഡിന് പരിഗണിക്കാന്‍ കൃതിയുടെ മൂന്ന് കോപ്പികള്‍, 2023 ഡിസംബര്‍ 10ന് മുന്‍പായി പദ്മ റഹിം (പ്രസിഡന്റ്), റഹിം മുഖത്തല സാഹിത്യവേദി, വരം, വെള്ളക്കാട്ടുതാഴം, പൈങ്ങോട്ടുപുറം, പെരിങ്ങളം പി.ഒ, കുന്നമംഗലം, കോഴിക്കോട് -673571 എന്ന വിലാസത്തില്‍ അയക്കമം. വിശദവിവരങ്ങള്‍ക്ക്: 9495138615 (പദ്മ റഹിം), 7736884100 (എം. മനോഹരന്‍)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല