പിവി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യം

0
99

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍(80) അന്തരിച്ചു. രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനം കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ നടക്കും. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച, ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെഎസ്യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എഐസിസി അംഗമായിരുന്നു.

സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്‌നേഹപൂര്‍വ്വം പിജി എന്ന് വിളിച്ചിരുന്ന പിവി ഗംഗാധരന്‍. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധാകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനായി. 2000ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നിര്‍മിച്ച ശാന്തത്തിനായിരുന്നു. 1997ല്‍ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു, ഒരു വടക്കന്‍ വീരഗാഥ(1989), വീണ്ടും ചില വീട്ടുകാര്യങ്ങള്‍(1999), അച്ചുവിന്റെ അമ്മ(2005), നോട്ടബുക്ക്(2006) എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ലഭിച്ചു. വിവിധചിത്രങ്ങള്‍ ഫിലിംഫെയര്‍ അവാര്‍ഡുകളും പല തവണയായി സ്വന്തമാക്കി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here