പ്രശസ്ത ഹോളിലുഡ് നടന്‍ സര്‍ മൈക്കിള്‍ ഗാംബന്‍ (82) അന്തരിച്ചു. ഹാരി പോട്ടര്‍ സീരീസിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിള്‍ ഗാംബന്‍ പ്രശസ്തനായത്. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
എട്ട് ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ആറെണ്ണത്തില്‍ ഗാംബര്‍ ആയിരുന്നു പ്രൊഫ. ഡംബിള്‍ഡോറിനെ അവതരിപ്പിച്ചത്. ടിവി, സിനിമ, റേഡിയോ, തിയേറ്റര്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചയാളാണ് ഗാംബന്‍. നാല് ടെലിവിഷന്‍ ബാഫ്റ്റ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1962ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് ജനനം. ഐടിവി സീരീസായ മൈഗ്രറ്റില്‍ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂള്‍സ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടിന്റെ ദി സിഗംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാര്‍ലോ എന്നിവ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല