ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Little Miss Sunshine
Director(s): Valerie Faris, Jonathan Dayton
Year: 2006
Language: English
ന്യൂ മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ കഥയാണിത്. കുടുംബം പോറ്റാന്‍ പണിയെടുത്ത് ക്ഷീണിച്ച അമ്മയായ ഷെറില്‍, ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ആവാന്‍ ശ്രമിച്ച് കരപിടിക്കാത്ത അച്ഛന്‍ റിച്ചാര്‍ഡ്. ഷെറിലിന്റെ ബുദ്ധിജീവിയും വിഷാദരോഗിയും സ്വവര്‍ഗാനുരാഗിയുമായ സഹോദരന്‍ ഫ്രാങ്കും ഇപ്പോള്‍ അവരോടൊപ്പമാണ് ജീവിക്കുന്നത്. മകനായ ഡ്വൈന്‍ ഒരു ഫൈറ്റര്‍ പൈലറ്റ് ആകുന്നതുവരെ സംസാരിക്കില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ്. കുടുംബത്തിലെ ഏറ്റവും ഇളയവളാകട്ടെ ബ്യൂട്ടി കോണ്ടസ്റ്റില്‍ പങ്കെടുത്ത് ബ്യൂട്ടി ക്വീന്‍ ആവാനുള്ള കഠിന പരിശ്രമത്തിലാണ്. പിന്നെ റിച്ചാര്‍ഡിന്റെ വായതുറന്നാല്‍ നല്ലതൊന്നും വരാത്ത പിതാവും ഈ കുടുംബത്തിന്റെ ഭാഗമാണ്. അങ്ങനെ മൊത്തത്തില്‍ പ്രവര്‍ത്തനരഹിതമായ ഒരു കുടുംബം.
അങ്ങനെയിരിക്കെയാണ് ഒലീവിന് കാലിഫോര്‍ണിയയില്‍ നടക്കുന്ന ‘ലിറ്റില്‍ മിസ് സണ്‍ഷൈന്‍’ ബ്യൂട്ടി പേജന്റില്‍ അവസരം ലഭിക്കുന്നത്. ആരെയും വീട്ടില്‍ വിട്ട് പോകാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ട് കുടുംബമടക്കം അവരുടെ വാനില്‍ കാലിഫോര്‍ണിയയിലേക്ക് യാത്ര തിരിക്കുന്നു. യാത്ര തുടങ്ങുന്നതുമുതല്‍ കുടുംബത്തിന് നിരന്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പുരാതനമായ വാനിന്റെ കേടുപാടുകള്‍ മുതല്‍ റിച്ചാര്‍ഡിന്റെ ബിസിനസ് നഷ്ടം വരെയുള്ള പലവിധ പ്രതിസന്ധികള്‍. എന്നാല്‍ യാത്രയിലുണ്ടാവുന്ന തിരിച്ചറിവുകള്‍ ഒരു കുടുംബം എന്ന നിലയിലുള്ള അവരുടെ ഒരുമയെ വീണ്ടെടുക്കാനും കാരണമാവുന്നു.
കണ്ടുനോക്കാം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല