പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ.
2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31 നും മദ്ധ്യേ ആദ്യമായി അവതരിപ്പിച്ച നാടകങ്ങള്‍ മാത്രമേ 2017 ലെ അവാര്‍ഡിന് പരിഗണിക്കുകയുള്ളുവെന്ന് സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.
നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്.
നിശ്ചിത ഫോറത്തിലുള്ള ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സ്‌ക്രിപ്റ്റിന്റെ മൂന്നു കോപ്പികളും നാടകാവതരണത്തിന്റെ ഡി.വി.ഡി.യും സഹിതം 2018 ഏപ്രില്‍ 10 നകം അക്കാദമി സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മെയ് 20 മുതല്‍ നാടകമത്സരം സംഘടിപ്പിക്കും.
അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് 10 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം
സെക്രട്ടറി,
കേരള സംഗീത നാടക അക്കാദമി,
തൃശൂര്‍ – 20
എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
www.keralasangeethanatakaakademi.in ല്‍ അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ്.