Homeവിദ്യാഭ്യാസം /തൊഴിൽപോണ്ടിച്ചേരി: PG, PhD അപേക്ഷകൾ ക്ഷണിച്ചു

പോണ്ടിച്ചേരി: PG, PhD അപേക്ഷകൾ ക്ഷണിച്ചു

Published on

spot_img

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പ്രവേശന പരീക്ഷകൾക്ക്‌ അപേക്ഷ ക്ഷണിച്ചു. സർവ്വകലാശാലയുടെ കീഴിലെ പി.ജി, പി.എച്‌.ഡി കോഴ്സുകൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. പ്രവേശനം ലഭിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക്‌ സമ്പൂർണ്ണ സൗജന്യമായ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് പോണ്ടിച്ചേരി സർവ്വകലാശാല. എം.എ, എം.എസ്‌.സി, ഇന്റഗ്രേറ്റഡ്‌ എം.എ/എം.എസ്‌.സി, എം.ടെക്‌, എം.ബി.എ, എൽ.എൽ.എം തുടങ്ങിയ കോഴ്സുകൾക്ക്‌ സൗത്ത്‌ ഇന്ത്യയിൽ തന്നെ മികച്ച അക്കാദമിക്ക്‌ അന്തരീക്ഷമുള്ള സർവ്വകലാശാലയാണ് പോണ്ടിച്ചേരി.

സർവ്വകലാശായ്ക്ക്‌ കീഴിലുള്ള വെക്റ്റർ കൺട്രോൾ റിസേർച്ച്‌ സെന്റർ പുതുച്ചേരി, റീജിയനൽ മെഡിക്കൽ റിസേർച്ച്‌ സെന്റർ പോർട്ട്‌ ബ്ലയർ (ആന്തമാൻ & നിക്കോബാർ ദ്വീപുകൾ), കാഞ്ചി മാമുനിവാർ സെന്റർ ഫോർ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സ്റ്റഡീസ്‌ പുതുച്ചേരി, പുതുച്ചേരി എൻജിനിയറിംഗ്‌ കോളേജ്‌, ശ്രീ മനകുള വിനയനഗർ എൻജിനിയറിംഗ്‌ കോളേജ്‌ പുതുച്ചേരി, സൂവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ, പൊർട്ട്‌ ബ്ലയർ, മദർ തെരേസ റിസേർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പുതുച്ചേരി, പോണ്ടിച്ചേരി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌, Ecole Francaise D’Extreme Orient പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ഈവനിംഗ്‌ പ്രോഗ്രാമുകൾ സർവ്വകലാശാലയുടെ മറ്റൊരു പ്രത്യേകതയാണ്.

ഡിപ്പാർട്ട്മെന്റുകളിൽ പി.എച്‌.ഡി പ്രവേശനം ലഭിക്കുന്ന ഫുൾ ടൈം വിദ്യാർത്ഥികൾക്ക്‌ മാസം 8000 രൂപയുടെ ഫെലോഷിപ്പ്‌ ലഭിക്കുന്നതായിരിക്കും. പോർട്ട്‌ ബ്ലയർ സെന്ററിൽ എം.എസ്‌.സി മറൈൻ ബയോളജി & ഡിസാസ്റ്റർ മാനേജ്‌മന്റ്‌ കോഴ്സിന്ന് മുഴുവൻ വിദ്യാർത്ഥികളും സ്കോളർഷിപ്പ്‌ അർഹരായിരിക്കും. മറ്റ്‌ കോഴ്സുകളിൽ അർഹരായവർക്കും സ്കോളർഷിപ്പുകളുണ്ട്‌.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ താമസ ഭക്ഷണ സൗകര്യത്തോടെ സമ്പൂർണ്ണ സൗജന്യ വിദ്യാഭ്യാസം, പെൺകുട്ടികൾക്ക്‌ സൗജന്യ ഹോസ്റ്റൽ സൗകര്യം, 100% വൈ.ഫൈ കാമ്പസ്‌, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങൾ, 24 മണിക്കൂർ ആശുപത്രി/ആംബുലൻസ്‌ സർവ്വീസ്‌, നഗരത്തിൽ നിന്ന് സൗജന്യ ബസ്‌ സർവ്വീസ്‌ തുടങ്ങിയ സൗകര്യങ്ങളും സർവ്വകലാശാലയെ വ്യത്യസ്തമാക്കുന്നു.

www.pondiuni.edu.in വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്‌. മാഹി(തലശ്ശേരി) കോഴിക്കോട്‌,കോട്ടയം, കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 34 സെന്ററുകളിലാണ് ഓൺലൈൻ പ്രവേശന പരീക്ഷ നടക്കുന്നത്‌. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 24 ആണ്. മെയ്‌ 25,26,27 തിയ്യതികളിലായിരിക്കും പ്രവേശന പരീക്ഷകൾ നടക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this