എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0
87

കോഴിക്കോട്: എസ്‌കെ പൊറ്റെക്കാട് സ്മാരകസമിതിയുടെ എസ്‌കെ പൊറ്റെക്കാട് സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരത്തിന് കഥാകൃത്ത് ശിഹാബ്ദീന്‍ പൊയ്ത്തുംകടവ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സഞ്ചാരസാഹിത്യ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍ കെ ആര്‍ അജയനും അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍

നോവല്‍: ആനന്ദന്‍ രാഘവന്‍ (രാധാപര്‍വം)
കഥ: നജീബ് ചോമ്പാല്‍ (ജാരസ്യം)
കവിത: ശ്യാം തറമേല്‍(ക്ഷ), സ്റ്റെല്ല മാത്യു (എന്റെ മുറിവിലേക്ക് ഒരു പെണ്‍പ്രാവ് പറക്കുന്നു)
കവിതയില്‍ പ്രത്യേക പുരസ്‌കാരം: റീമാസ് ഹരിപ്പാട്(മൊഴിപ്പൂക്കള്‍)
ഓര്‍മക്കുറിപ്പ്: തേരേസ ടോം (സിന്‍സിറ്റി കഫേ)
വൈജ്ഞാനികം: ഡോ. അശോക് ഡിക്രൂസ് (മലയാള ഗവേഷണം അകവും പുറവും)
ബാലസാഹിത്യം: ലേഖ കാക്കനാട്ട് (കുഞ്ഞാറ്റകളുടെ കൊയ്ത്തുപാട്ട്)
പ്രാദേശിക ചരിത്രം: പികെ റാണി (കഥ പറയുന്ന അഷ്ടമുടി)

പുരസ്‌കാരങ്ങള്‍ 23ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here