സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

1
246

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.

ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ അദ്ദേഹം, 1977 ലെ സംഗമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇത് നല്ല സിനിമ തമാശ എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തൃശ്ശൂരിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരം നാളെ നടക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. Dr P K Janardana Kurup
    Retd Professor in English
    Have published a few books in Malayalam and English that include Short stories, Collections Articles, and poems etc.
    Have translated Marathi Plays and poems into Malayalam and Thoppil Bhasi’s famous Malayalam play play ” Mudiyanaya Puthran” into English

LEAVE A REPLY

Please enter your comment!
Please enter your name here