നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറില്‍

0
195

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറില്‍ നടത്തുമെന്ന്‌ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ അങ്കണത്തില്‍ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതല്‍ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. മുന്‍വര്‍ഷത്തേപോലെ കൂടുതല്‍ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്‌കാരിക രംഗങ്ങളില്‍ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കല-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ഇത്തവണയും ഏര്‍പ്പെടുത്തും. പുസ്തകോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് വിവിധ മാധ്യമ അവാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രസാധകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയില്‍ മികച്ച ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുന്നതായും എ എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here