തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ എംബ്ലം വെച്ചതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത് പിന്‍വലിച്ചുവെന്ന വാര്‍ത്ത നുണയാണെന്ന് സച്ചിദാനന്ദന്‍.
എന്തുകൊണ്ടാണ് നമ്മുടെ ചില പത്രങ്ങള്‍ ഇങ്ങനെയായത്? ഞാനൊരു പോസ്റ്റും പിന്‍വലിച്ചിട്ടില്ല. ഒന്ന് സ്‌ക്രോള്‍ ചെയ്ത് നോക്കിയാല്‍ പോസ്റ്റ് കാണാം. ഏതു ചെറിയ അഭിപ്രായ വ്യത്യാസത്തെയും മല്ലയുദ്ധമാക്കുന്ന ഈ സംസ്‌കാരം നമ്മുടെ മാധ്യമങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും സച്ചിദാനന്ദന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ചില റിപ്പോട്ടര്‍മാര്‍ സ്വന്തം പ്രമോഷന് വേണ്ടി അയക്കുന്ന വ്യാജവാര്‍ത്തകള്‍ ഒരു പരിശോധനയും ഇല്ലാതെ നല്‍കുന്നത് ശരിയല്ലെന്നും ക്രെറ്റിനിസം ചികിത്സ വേണ്ട രോഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല