കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് നടത്തുന്ന ബാല സാഹിത്യ നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു. 50,000 രൂപയാണ് അവാര്‍ഡ് തുക. 8 വയസ്സു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ഉതകുന്നതായിരിക്കണം നോവല്‍. പുസ്തക രൂപത്തിലോ ആനുകാലികങ്ങളിലോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവല്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എ4 പേജില്‍ പരമാവധി 10,000 വാക്കുകളിലൊതുങ്ങണം നോവല്‍. ലളിതമായ ഭാഷയിലായിരിക്കണം രചന. അന്തിമ പട്ടികയിലെത്തുന്ന 5 കൃതികള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കും. അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാര്‍ സൂക്ഷിക്കണം. 18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വയസ്സ് തെളിയിക്കുന്ന രേഖയും ബയോഡാറ്റയും പൂര്‍ണ്ണവിലാസത്തോടുകൂടി പ്രത്യേക പേജില്‍ രേഖപ്പെടുത്തി ഡിസി ബുക്‌സ് ബാലസാഹിത്യനോവല്‍ മത്സരം, ഡിസി കിഴക്കെമുറി ഇടം, ഗുഡ്‌ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1 എന്ന അഡ്രസ്സിലേക്ക് അയക്കുക. സെപ്റ്റംബര്‍ 15വരെ ലഭിക്കുന്ന നോവലുകളാണ് സ്വീകരിക്കുക. ഫലപ്രഖ്യാപനം നവംബര്‍ 14.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല