ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളെ അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്ന പദ്ധതി കോഴിക്കോട് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
ഇക്കൊല്ലം വരാനിരിക്കുന്ന അവധിക്കാലത്ത് ചിൽഡ്രൻസ് ഹോമിലെ കുട്ടികളിൽ ആരെങ്കിലുമൊരാളെ സ്വന്തം കുട്ടികളോടൊപ്പം താമസിപ്പിക്കാൻ താത്പര്യമുള്ള രക്ഷിതാക്കളില്‍ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും അതിലുപരി കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ഥവത്തായ മനുഷ്യവിനിമയങ്ങള്‍ സാധ്യമാക്കുന്നതിനും അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നതിനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
അവധിക്കാലത്ത് തങ്ങളുടെ കുടുംബത്തോടൊപ്പം കുട്ടികളെ താമസിപ്പിക്കാന്‍ സന്നദ്ധതയുള്ള കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായ ഏതൊരു കുടുംബത്തിനും മാര്‍ച്ച് 26ന് മുമ്പായി പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, 673020 (പി.ന്‍) എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 0495 2378920 എന്ന നമ്പറിലേക്ക് ഫോൺ ചെയ്താൽ മതി.