മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ആരംഭിച്ച് മുംബൈ വരെ നടന്നെത്തിയ കര്‍ഷക മാര്‍ച്ച് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സമരം പുറം ലോകത്ത് എത്തിച്ചത് മുംബൈയിലെ ഒരു പത്ര പ്രവര്‍ത്തക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ്. മുപ്പതിനായിരം കര്‍ഷകരുമായി തുടങ്ങിയ റാലിയില്‍ മുംബൈയില്‍ എത്തുമ്പോഴേക്ക് ഒരു ലക്ഷം കര്‍ഷകര്‍ പങ്കുചേര്‍ന്നിരുന്നു.
ഇവരുടെ നടത്തത്തിന്റെയും സഹന സമരത്തിന്‍റെയും ചിത്രങ്ങളും വീഡിയോകളും അല്‍ക്ക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടു കൂടിയാണ് വ്യാപകമായി സോഷ്യല്‍ മീഡിയ സമരം ഏറ്റെടുത്ത്. അതിജീവനത്തിന്‍റെ ഈ ഫ്രേമുകളാണ് പുറം ലോകത്തോട് സംസാരിച്ചത്. ഐക്യദാര്‍ഡ്യവുമായി എത്താന്‍ പ്രേരിപ്പിച്ചത്. മുംബൈ മിറര്‍ ന്‍റെ അസിസ്റ്റന്റ് എഡിറ്റര്‍ ആണ് അല്‍ക്ക.
കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും അല്‍ക്കയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക: https://www.facebook.com/alka.dhupkar