ഒരു കരക്കും മറ്റനേകങ്ങൾക്കുമിടയിൽ – Story board

0
718
arteria_ sreekrishan Kp_ ns_ storyboard

എഴുത്ത് : എൻ.എസ്

ചിത്രീകരണം : ശ്രീകൃഷ്ണൻ കെ.പി

“നായിന്റെ ഹൃദയം” എന്ന സിനിമയ്ക്ക് ശേഷം Sreekrishnan Kp സംവിധാനം നിർവഹിച്ച സിനിമയാണ് “ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ”. കയ്യാവി, സൽമാൻ എന്നീ 2 പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് ചലിക്കുന്നത്. സിനിമയിൽ ഉടനീളം ഭാവതലത്തിനാണ് (mood) കഥാതന്തു(plot) വിനേക്കാൾ പ്രാധാന്യം നൽകുന്നത്. മുഖ്യധാരാ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ആവിഷ്കാരശൈലിയിലാണ് സിനിമ അതിന്റെ വിഷയം അവതരിപ്പിക്കുന്നത്.

ഇത് വരെയുള്ള തന്റെ സിനിമകൾ പോലെ തന്നെ സിനിമയുടെ ഴോണറിന്റെയും ഘടനയുടെയും പരിമിതികളെ കുറിച്ചുളള സംവിധായകന്റെ ജിജ്ഞാസ ഈ സിനിമയിലും കാണാം. ‘spatial dislocation’ പ്രേക്ഷകനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തീരത്ത് നങ്കൂരമിട്ട് കിടക്കുന്ന ഒരു ബോട്ടിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

പ്രശസ്ത സമൂഹശാസ്ത്രഞ്ജനായ Ray Oldenburg തന്റെ “The Great Good Place”(1989)” എന്ന പുസ്തകത്തിൽ മനുഷ്യൻ തന്റെ ജീവിതം ചിലവഴിക്കുന്ന സ്ഥലങ്ങളെ ‘first place’, ‘second place’, ‘third place’ എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നുണ്ട്. ‘First place’ എന്നാൽ വീട്, ‘second place’ എന്നാൽ ജോലിസ്ഥലം, ‘Third place’ എന്നാൽ നമ്മൾ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും അല്ലെങ്കിൽ ഊട്ടി ഉറപ്പിക്കാനും പ്രയോജനപ്പെടുത്തുന്ന സ്ഥലങ്ങൾ എന്നിങ്ങനെയാണ്. cafe, club എന്നിവയൊക്കെ നമുക്ക് ‘third place’ ആയി കരുതാം. 2018ൽ A “Typology of Places in the Knowledge Economy: Towards the Fourth Place” എന്ന പുസ്തകത്തിലൂടെ Arnault Morrisson “fourth place” എന്ന ആശയത്തെ അവതരിപ്പിക്കുന്നുണ്ട്. അതായത് first, second, third എന്നിവയുടെ സവിശേഷതകൾ അടങ്ങിയ സ്ഥലങ്ങൾ. ജോലിസ്ഥലം, വീട്, വിനോദസ്ഥലം എന്നിവയുടെ അതിർവരമ്പുകൾ നേർത്ത് ഇല്ലാതാകുന്ന അവസ്ഥ. ഈ കൊറോണക്കാലത്ത് നമ്മളുടെ ആവാസസ്ഥലങ്ങൾ ഈ “fourth place” കളായി രൂപാന്തരപ്പെട്ടത് ഇതിനൊരു ഉദാഹരണമാണ്. എന്നാൽ ഇതിന് മുൻപ് തന്നെ “fourth place” കളിൽ കഴിഞ്ഞു വരുന്ന ഒരു സമൂഹമുണ്ട്: “അഭയാർഥികൾ”. ഈ സിനിമയിലെ ബോട്ടും തീരവും Morrison ന്റെ “Fourth place” എന്ന ആശയത്തെ ദൃശ്യവൽക്കരിക്കുന്ന ഒരു പരിസരമായും പ്രധാനകഥാപാത്രങ്ങളെ അതിൽ തങ്ങുന്ന അഭയാർഥികളായും ആണ് പരിചയപ്പെടുത്തുന്നത്. അതിലുപരി ‘ബോട്ട്’ എന്നത് പലപ്പോഴും സിനിമയിൽ ആചാരങ്ങളുടെയും ആധുനികതയുടെയും ഒരു നാൽകവലയാകുന്നുണ്ട്.

സാങ്കല്പിക ഭാഷയെയും ആചാരത്തെയും സൃഷ്ടിച്ചു കൊണ്ട് കയ്യാവി എന്ന കേന്ദ്രപാത്രത്തിലൂടെ ഒരു “anthropolgical magical realism” സംവിധായകൻ സിനിമയിലേക്ക് എത്തിക്കുന്നുണ്ട്. തുടക്കത്തിലെ “spatial dislocation” നിൽ നിന്ന് പ്രേക്ഷകനെ മോചിപ്പിക്കുന്നത് ഒരു ഫോൺകോളിലൂടെയാണ്. ഈ സന്ദർഭത്തിൽ രണ്ടു ലോകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സൂചകമായി(signifier) മൊബൈൽഫോൺ മാറുന്നുണ്ട്. വസ്തുവിന്റെയും(object) space ന്റെയും യാഥാർത്ഥ്യത്തെ പ്രകൃതിയുടെ ഒരു പകർപ്പായി അവതരിപ്പിക്കാതെ ഒരു കാല്പനികലോകത്തിന്റെ സഹായത്തോടെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ഇവിടെ കാല്പനിക ലോകത്തെ അനാവരണം ചെയ്യുന്നത് അമാനുഷികമായ പ്രവർത്തികൾ കൊണ്ടല്ല മറിച്ചു ഗോത്രീയത നിറഞ്ഞു നിൽക്കുന്ന സങ്കല്പിക സംസ്കാരത്തെ കൂട്ടുപിടിച്ചാണ്. യുക്തിഹീനമായ നർമ്മവും(absurd humour) വിരസതയും(Bordeom) എന്ന രണ്ട് ആന്തരികമാനം സിനിമയിൽ നമുക്ക് കാണാവുന്നതാണ്. വിരസതയെ “long static shots” ന്റെ സഹായത്തോടെ അടയാളപ്പെടുത്തുമ്പോൾ നർമ്മത്തെ കയ്യാവിയുടെ ആചാരങ്ങളെ വീക്ഷിക്കുന്ന സൽമാന്റെ ചേഷ്ടകളിലൂടെയാണ് പ്രേക്ഷകന് പകർന്ന് നൽകുന്നത്.

കേന്ദ്രകഥാപാത്രങ്ങൾ തമ്മിൽ നടത്തുന്ന സാംസ്കാരിക വിനിമയവും അവരുടെ സ്വത്വബോധത്തിലെ fluidityയുമാണ് സിനിമയുടെ കാതൽ എന്ന് വേണമെങ്കിൽ പറയാം. രണ്ട് സംസ്കാരങ്ങളുടെ സമാഗമം ആണ് കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള വിനിമയത്തിലൂടെ നടക്കുന്നത്. “Cultural Hybridity” യുടെ പരിച്ഛേദമായി സിനിമയെ വിലയിരുത്തുന്നതിൽ തെറ്റില്ല. ഇവിടെ അതിന്റെ subversive potential നെ കുറിച്ചു സിനിമ വ്യാകുലപ്പെടുന്നില്ല എന്ന് മാത്രം. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, ആഗസ്റ്റ് 26 മുതൽ https://www.watchmyfilm.com/movie/between-one-shore-and-several-others എന്ന ലിങ്കിലൂടെ കാണാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here