‘കവിതയുടെ കാർണിവൽ’ മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ

0
687

പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ ‘കവിതയുടെ കാർണിവൽ’ മൂന്നാം പതിപ്പ് മാർച്ച് 9, 10, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. സെമിനാറുകൾ, കവിതാവതരണങ്ങൾ, സംവാദങ്ങൾ, കവിപരിചയം, കവിയരങ്ങ്, ഇൻസ്റ്റലേഷനുകൾ, ചിത്രപ്രദർശനങ്ങൾ, ഫിലിം ഫെസ്റ്റിവലുകൾ, പുസ്തകമേളകൾ,  പുസ്തകപ്രകാശനങ്ങൾ, നൃത്തം, സംഗീതം, നാടകം തുടങ്ങി നിരവധി പരിപാടികൾ ഇതിന്‍റെ ഭാഗമായി നടക്കും.

മലയാളനാട് വെബ് കമ്യുണിറ്റിയുടെയും വിവിധ അക്കാദമികളുടെയും സാംസ്കാരികസംഘടനകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ കാർണിവലുകൾ സംഘടിപ്പിച്ചു വരുന്നത്.

വിശദമായ പ്രോഗ്രാം വായിക്കാം:

LEAVE A REPLY

Please enter your comment!
Please enter your name here