ഗസൽ ഡയറി -9
മുർഷിദ് മോളൂർ
കാത്തിരിക്കാനറിയുന്നുവെന്നത് ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്. എല്ലാം അവസാനിച്ചുവെന്നറിഞ്ഞാൽ ജീവിതം വിരസമാവുന്നത് പോലെ തോന്നും..
വരാനിരിക്കുന്ന പുലരികൾ നിനക്കുള്ളതാവുമെന്ന്,
ചുവടുകൾ പതറാതെ യാത്ര തുടരാനുള്ള വെളിച്ചം പോലെയൊരു ഗാനമാണിത്..
പ്യാർ ക പെഹ്‌ലാ ഖത് ലിഖ്നെ മേ
വഖ്ത് തൊ, ലഗ്താഹേ..
പ്രണയത്തിന്റെ ആദ്യാക്ഷരമെഴുതാൻ
കാത്തിരിക്കുക, തൊട്ടടുത്ത നിമിഷം നിന്റേത് തന്നെയാണ്.
കുഞ്ഞുപക്ഷികൾ
ഒരുപാട് കാത്തിരുന്നതിന് ശേഷമല്ലേ ചിറകടിച്ച് പറക്കാനൊരുങ്ങാറുള്ളത്..
നയെ പരിന്തോൻ കൊ
ഉഡ്നേ മേ
വഖ്ത് തൊ ലഗ്താഹേ..
നിനക്ക് പറക്കാനുള്ള ആകാശമിവിടെയുണ്ട്..
ജിസ്മ് കി ബാത് നഹീ ത്ഥി..
ഒരാളെക്കുറിച്ചറിയാൻ
അയാളുടെ വേഷവും, കോലവും നോക്കിയിട്ടെന്ത് കാര്യം..
ഉൻകെ ദിൽ തക്
ജാനാതാ,
മെല്ലെ ചെന്ന് അയാളുടെ ഹൃദയം തൊട്ട് നോക്കണം..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്..
ദീർഘദൂര യാത്രയാണെങ്കിൽ
ലക്ഷ്യത്തിലേക്കെത്തിക്കാൻ സമയമെടുക്കാറില്ലേ നമ്മൾ ?
ലംഭീ ദൂരീ തോ കർനെ മേ
വഖ്ത് തൊ ലഗ്താഹേ..
മനോഹരമായ ബന്ധങ്ങൾ, ശിഥിലമാവുന്ന കാഴ്ച്ചകളെത്ര കണ്ടതാണ്..
എന്നാലും, വീണ്ടും സ്നേഹത്തിന്റെ വേരുകൾ തളിർത്തു വരാതിരിക്കില്ല..
ഉണങ്ങി വീണ സൗഹൃദ വള്ളികൾ, വീണ്ടും പടർന്നു കയറാതിരിക്കില്ല..
സമയമെത്തുന്നത് വരെ
കാത്തിരിക്കുമെങ്കിൽ
ഈ ജന്മം അതിസുന്ദരം തന്നെയാണ്..
ഹംനെ ഇലാജേ സഹ്മേ ദിൽ കോ ടൂണ്ട് ലിയാ ലേക്കിൻ..
ഗഹറേ സഹ്മോൻ കൊ
ഭർനേ മേ വഖ്ത് തൊ ലഗ്താഹേ..
വേദനിക്കുന്ന ഹൃദയങ്ങൾക്ക് സ്വസ്ഥത തേടുന്നവരാണ് നമ്മൾ..
നീറുന്ന മുറിവുകൾക്ക്
മരുന്നൊന്നുമില്ലാതിരിക്കില്ല..
കാത്തിരിക്കുക നമ്മൾ,
നല്ലനേരം വരുന്നത് വരെ..
വരി: ഷാഹിദ് കബീർ
ശബ്ദം : ജഗ്ജിത് സിങ്.
ആൽബം: ഫേസ് ടു ഫേസ് (1994)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.