കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാലകൃഷ്ണന്‍, ഷാജി കാവില്‍, സായി പ്രസാദ്, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ശിവാസ് നടേരി, എൻ.വി മുരളി, ഷിജു കോളിക്കണ്ടി എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരും ആസ്വാദകരും പരിപാടിയില്‍ പങ്കെടുത്തു.
ഉപജീവനത്തിനായി ബേക്കറി തൊഴില്‍ ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ജ്യോതിഷ്. നടുവത്തൂര്‍ കലാലയത്തില്‍ ആറ് മാസക്കാലം പരിചയിച്ചതല്ലാതെ, ഔപചാരികമായി ചിത്രകല പഠിച്ചിട്ടൊന്നുമില്ല. എങ്കിലും ജ്യോതിഷ് വരച്ചു കൊണ്ടിരിക്കുകയാണ്. ഒഴിവു സമയങ്ങളില്‍ താന്‍ കാണുന്ന പ്രകൃതിയില്‍ ചിന്തയുടെ കറുപ്പും വെളുപ്പും നിറങ്ങള്‍ ഉപയോഗിച്ചുള്ളതാണ് രചനാരീതി. പേപ്പര്‍ പ്രതലത്തില്‍ പെന്‍ഡ്രോയിംഗ് ചെയ്ത 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന്നുള്ളത്. ശനിയാഴ്ച മുതല്‍ 10 ദിവസം ശ്രദ്ധ ആര്‍ട് ഗ്യാലറിയില്‍ ചിത്രങ്ങള്‍ കാണാനവസരമുണ്ടാകും. സായി പ്രസാദ് ചിത്രകൂടമാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്.