പണിയഗോത്രഭാഷാ കവിത
സിന്ധു മാങ്ങണിയൻ
അനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലും
മറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും
മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കു
അറിവം കാണി
താകെ വീന്തൊരു
ചില്ലു പാത്തിരം പോലെ നീയു
പാതി പൊട്ടി മരെച്ചിന്തെന്റു
അറിഞ്ചടെക്കു കാലം ഒക്ക എടുത്തണ്ട
ഒന്റും കാണി ആരും തുണെ കാണി
ഉറുട്ടിലി ഓരുമ്മെലി തപ്പുത്തെ
ഓരുമ്മെച്ചുയി വയ്യെക്കു വലിച്ച
ആകത്തിലിക്കു നിന്ന ഉളത്തെക്കു
മനത്തിലി ഊറുത്തയി ഒക്ക ഒരുക്ക കൂടി
ഉറഞ്ചു ഉണങ്കിന്റ മിനെലി
നാനും എന്ന മനത്തിലിയ നീയും
മണ്ണടിയിന്റ മിനെലി
ചാലിമറിവ നിന്ന ഉളത്തെത്തുവ
നാനെത്തെരെ ഓരുമ്മെച്ചുയിനെ കൂടി മറിഞ്ചു കടക്കണും
ഓർമ്മച്ചുഴി
അനുഭവിക്കാൻ ഒരുപാട് ഉണ്ടായിരുന്നു
അതിജീവനമായിരുന്നു
അതിനിടയിൽ ഓർത്തില്ല
ആരെയും ഒന്നിനെയും മനപ്പൂർവ്വമല്ലെങ്കിലും…
ഒളിപ്പിച്ചിരുന്നു മറവിക്ക് പിന്നിൽ,
അനുസരണക്കേടു കാട്ടി നീ പുറത്തേക്ക് ഒഴുകുമ്പൊഴൊക്കെയും മതിലുകൾ കെട്ടി മനസിനു ചുറ്റും..
അറിഞ്ഞില്ല..താഴെ വീണൊരു
ചില്ലുപാത്രം കണക്കെ നീ
പാതി പൊട്ടി വിറങ്ങലിച്ചിരുന്നുവെന്ന്
അറിയുമ്പൊഴേക്കും
കാലം എല്ലാം കവർന്നിരുന്നു.
നിസ്സംഗത നിസ്സഹായത
ഓർമ്മകളിൽ ഞാനിരുട്ടിൽ തപ്പി
ഓർമ്മച്ചുഴി പിന്നിലേക്ക് വലിച്ചു
ആഴങ്ങളിലേക്ക് നിന്നിലേക്ക്..
ഉള്ളിലൂറിയതെല്ലാം ഒരിക്കൽ കൂടി ഉറഞ്ഞുണങ്ങും മുമ്പ്..
ഞാനും എന്നിലെ നീയും മണ്ണോടടിയും മുമ്പ് .. നിറഞ്ഞൊന്നൊഴുകാൻ നിന്നിലേക്കെത്താൻ
ഞാനെത്ര ഓർമ്മച്ചുഴികളെക്കൂടി
അതിജീവിക്കണം
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മികച്ച കവിത
ഇഷ്ടം
മനോഹരം