കക്കട്ടില്‍: അക്ബര്‍ കക്കട്ടിലിന്‍റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അക്ബര്‍ കക്കട്ടില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. അക്ബര്‍ കക്കട്ടിലിന്‍റെ വ്യക്തി – ഔദ്യോഗിക – സാംസ്‌കാരിക ജീവിതങ്ങളിലെ മുപ്പതോളം ജീവനുള്ള ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. കക്കട്ടിലിന്‍റെ സുഹൃത്ത് കൂടിയായ ഹക്സര്‍ ആര്‍.കെ യുടെതാണ് ചിത്രങ്ങള്‍.
‘സഹൃദയ സാംസ്‌കാരിക വേദി വട്ടോളി’യാണ് പുസ്തകമേളയും സാംസ്‌കാരിക സായാഹ്നങ്ങളും അടങ്ങുന്ന പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനവും പുസ്തകമേളയും 22 വ്യാഴം വരെ ഉണ്ടായിരിക്കുന്നതാണ്.