അരീക്കോട്: വെള്ളരിക്കണ്ടങ്ങളിലെ കർഷക കലാകാരന്മാരുടെ ഒത്തുചേരലായിരുന്നു നാടകങ്ങളുടെ ആദ്യരൂപമായ വെള്ളരിനാടകം. ഉള്ളിലടക്കിപ്പിടിച്ചതെല്ലാം അവർ ആടിയും പാടിയും പറഞ്ഞും തീർത്തു. വെള്ളരിപ്പാടം തന്നെ വേദിയായി. നിലാവും നിഴലും കൊണ്ട് പ്രകൃതി രംഗപടപൊരുക്കി. അറിഞ്ഞും അറിയാതെയും കണ്ടുനിന്നവരും അഭിനേതാക്കളായി. നിശ്ചിതവേദിയില്ലാത്ത നാടകം ഇരുന്നുകാണുന്നതിനു പകരം നാട്ടുകാർ കണ്ടംമുഴുവൻ നടന്നുകണ്ടു. ഇതാണ് വെള്ളരി നാടകം .
ദേശീയ നാടൻ കലാമേളയോടമുബന്ധിച്ച് നാളെ (ഫെബ്രുവരി 15) വൈകുന്നേരം 6.30 ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ കീഴുപറമ്പുകാരുടെ പഴയ ആ നാടകരൂപം ‘വെള്ളരിനാടകം’ അരങ്ങേറുന്നു. പാറമ്മൽ അഹമ്മദ്കുട്ടിക്കയും സംഘവും അവിടെയുണ്ടാകും.
വർഷങ്ങൾക്കു ശേഷം വെള്ളരിനാടകം വീണ്ടും അരങ്ങിലെത്തുമ്പോൾ കാലത്തിനനുസരിച്ചു ചില മാറ്റങ്ങൾ അനിവാര്യമായേക്കാം. എന്നിരുന്നാലും വെള്ളരിനാടകം പുതിയൊരു അനുഭവമായിരിക്കും.
ചിത്രം – എട്ടു പതിറ്റാണ്ടിനുശേഷം ‘വെള്ളരിനാടകം’ വീണ്ടും കീഴുപറമ്പിലെ വെള്ളരിക്കണ്ടത്തിൽ അരങ്ങേറിയപ്പോൾ പകർത്തിയത്.
കടപ്പാട് : സൈഫ് അറാഷ്