ഉപഗുപ്തൻ ഉറക്കമോ

0
377
athmaonline-upagupthan-urakkamo-gopalakrishnan-idathannil-thumbnail

ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ

ഉപഗുപ്തനുറക്കമോ
ഉടനൊന്നുണരുമോ
ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം
ഉരുവിടാനെത്തുമോ….?

ഉൽകൃഷ്ടനാംബുദ്ധഭിക്ഷുവിന്റെ
സാന്ത്വനം കാംക്ഷിയ്ക്കയാണിന്ന്
മാനവരാകെയും
കബന്ധമായ് കിടന്നൊരു
വാസവദത്തയ്ക്കരികിലെത്തി
ആത്മശാന്തിയേകി
അന്ത്യയാത്ര അയച്ചതല്ലേ…!



ദത്തയെപോലെ ഒരാളും അനാഥരല്ല
ശ്മശാനത്തിലുമല്ല…!
കരചരണങ്ങൾ ഛേദിച്ച _
കബന്ധവുമല്ല…!
പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് –
ആതുരാലയത്തിൻ തിണ്ണയിൽ –
കിടക്കുന്നു…!

ഒരു നോക്കു കാണുവാനാരോരും വന്നില്ല
കോടി പുതപ്പിക്കാൻ മിത്രങ്ങളെത്തീല്ല
പതം പറഞ്ഞ് കരയാനായ് ഉറ്റവരേം കണ്ടില്ല
ആത്മശാന്തിയേകുവാനെത്താതെ –
വഴിമാറുന്നു മത ശ്രേഷ്ഠരും
പതറുകയാണേവരും
പരേതനടുത്തെത്താൻ…!



പരിഭവമില്ലാതെ പരിഗണനയില്ലാതെ
പരലോകം തേടി യാത്രയാകുന്നു
ഉപഗുപ്തനുറക്കമോ…?
ഉടനൊന്നുണരുമോ…?
ഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രം –
ഉരുവിടാനെത്തുമോ…?

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here