ഫാറൂഖ് കോളേജ്: കോഴിക്കോട് ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വകുപ്പ് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുന്നു. വിജയിയെ കാത്തിരിക്കുന്നത് 1500 രൂപ പ്രൈസ് മണി. ഫെബ്രവരി രണ്ട് അഞ്ച് മണിക്ക് മുമ്പായി അയക്കുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുക.
നിബന്ധനകള്‍:
1. ഡബ്സ്മാഷ് 30 സെക്കണ്ടില്‍ കൂടുതല്‍ ആവരുത്.
2. ഏകാംഗ അവതരണം ആയിരിക്കണം
3. ഡെഡ് ലൈന്‍: ഫെബ്രവരി രണ്ട് വൈകിട്ട് അഞ്ച് മണി
4. നിങ്ങളുടെ ഡബ്സ്മാഷ് +91 9567601739 എന്ന നമ്പറിലേക്ക് അയക്കുക
5. ഇന്‍സ്റ്റ ഗ്രാം ഐ.ഡി സഹിതം ആണ് അയക്കേണ്ടത്
6. സംഘാടകരുടെ ഇന്‍സ്റ്റ ഗ്രാം പേജ് likha_festival ല്‍ ഡബ്സ്മാഷ് പോസ്റ്റ് ചെയ്യുന്നതാണ്
7. വിജയിയെ തീരുമാനിക്കുന്നത് ഏറ്റവും കൂടുതല്‍ വ്യൂസ്, ലൈക്ക്സ് എന്നിവ പരിഗണിച്ചായിരിക്കും.
8. മത്സരാര്‍ഥികള്‍ക്ക് ഏത് രീതിയിലും ഉള്ള പ്രോമോഷന്‍ വഴികളും ഉപയോഗിക്കാവുന്നതാണ്.