കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാൻ നവമലയാളി മാഗസിന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന നവമലയാളി സാംസ്കാരിക പുരസ്കാരം – 18 ആനന്ദിന്. 2018 ജനുവരി 26-നു കുന്നംകുളം ടൗൺഹാളിൽ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോൽസവത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യ പുരസ്ക്കാരം കെ.ജി.എസിനായിരുന്നു.