അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ

0
306

കവിത

അജേഷ് നല്ലാഞ്ചി

ജീവിതത്തിന്റെ
ഏത് ഘട്ടത്തിൽ വേണമെങ്കിലും
അഴിച്ച് മറ്റാനാവുന്ന
വേഷപ്പകർച്ച മാത്രമാണ്
അമ്മച്ചമയം

ഉപേക്ഷിച്ചു പോവുക
എന്ന നീതി നൽകാമായിരുന്നു
ജീവനെടുക്കുകയെന്ന
പൗരാണിക പരിഹാരത്തെ
മറികടക്കാമായിരുന്നു

പേറിയതിന്റെ
പെറ്റതിന്റെ
പോറ്റിയതിന്റെ
ശിഷ്ടമല്ല
കുഞ്ഞിന്റെ തിരിച്ചറിയൽ രേഖ

അമ്മ
നിർണയിക്കുന്നതല്ല
കുഞ്ഞിന്റെ
പൗരത്വം..

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here