കവിത
ഡോ.കെ.എസ്. കൃഷ്ണകുമാർ
ചായമിട്ട
നഖമുള്ള വിരലുകൾ
ചേർത്ത്
മലയാളം ടീച്ചർ
രണ്ടു ചെവിയിലും
മാറി മാറി തരാറുള്ള
കാന്താരി തിരുമ്മലുകൾ,
മുടിസ്ലൈഡ് ചേർത്ത്
കൈത്തണ്ടയിലെ
മാംസം പറിച്ചെടുക്കുന്ന
സയൻസ് ടീച്ചറുടെ
കഴുകൻ നുള്ളലുകൾ,
ട്രൗസർ പൊക്കി
തുടകളിൽ
ചെമന്ന ഭസ്മക്കുറികൾ
വരച്ചുതരുന്ന
സ്പോർട്സ് മാഷിൻറെ
ചൂരലടികൾ,
ഡസ്കിൽ മടക്കിവെച്ച
കുഞ്ഞുകൈമുഷ്ടികളുടെ
എല്ലുമുഴകളിൽ
മരസ്കെയിലു കൊണ്ടുള്ള
ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ
ഓരോ വരി കവിതയും
തെറ്റുന്പോൾ
ഹിന്ദിടീച്ചർ
പുറകിൽ നിന്ന് തന്നിരുന്ന
തലയ്ക്കടികൾ
ഒന്നും മറന്നിട്ടില്ല
എല്ലാം മന:പാഠം
ഇന്ന്
പണി ക്വട്ടേഷൻ ടീമില്‍
പണ്ട്
സ്കൂൾ ടൂർ പോയ
ഫോർട്ട് കൊച്ചിയിൽ
…