റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കാൻ 2019 ഒക്‌ടോബർ 31 വരെ സമയം ഉണ്ടായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ പറഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള റേഷൻ കാർഡ് അംഗങ്ങളിൽ 36 .1 ലക്ഷത്തിലധികം പേർ ഇനിയും ആധാർ നമ്പർ ചേർക്കാൻ ഉള്ള സാഹചര്യത്തിലാണ് സമയം ദീർഘിപ്പിച്ചു നൽകിയത്.
ആധാറുമായി ബന്ധപ്പെടുത്തി റേഷൻ വിതരണം നടത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശമുള്ളതിനാൽ ഒക്‌ടോബർ 31 ന് മുൻപേ തന്നെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കേണ്ടതാണ് www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും റേഷൻ കടകൾ വഴിയും താലൂക്ക് സപ്ലൈ ഓഫീസുകൾ/ സിറ്റി റേഷനിങ് ഓഫീസുകൾ വഴിയും ആധാർ നമ്പർ ചേർക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപെടുത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.