കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള ഗുരുകുലം ആർട്ട് ഗാലറിയിൽ വ്യത്യസ്തമായ ഒരു ചിത്രപ്രദർശനം ആരംഭിച്ചിരിക്കുന്നു. ആർട്ടിസ്റ്റ് ഷിബുരാജ് ഇലച്ചായങ്ങൾ കൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സെപ്തംബർ 25 മുതൽ ഗുരുകുലം ആർട്ട് ഗാലറിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഔഷധ സസ്യങ്ങളായ തുളസി, മുറിയോട്ടി, തേക്ക്, ആര്യവേപ്പ്, കമ്മ്യൂണിസ്റ്റ് പച്ച, ചീനി, തെച്ചി, തേയില, മൈലാഞ്ചി തുടങ്ങിയ സസ്യങ്ങളുടെ ഇലകളിൽ നിന്നും മുന്തിരിത്തൊലി, മഞ്ഞൾ തുടങ്ങിയവയിൽ നിന്നും ശേഖരിച്ച നിറച്ചാറുകളാണ് ഷിബുരാജിന്റെ ചിത്രങ്ങൾക്ക് വർണം നൽകുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി വിവിധ സസ്യങ്ങളുടെ ഇലച്ചാറുകൾ ഉപയോഗിച്ച് ഷിബുരാജ് നടത്തി വരുന്ന പരീക്ഷണ-നിരീക്ഷണങ്ങളുടെ അത്ഭുത ഫലമാണ് ഗുരുകുലം ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന എഴുപത് ചിത്രങ്ങൾ.
യൂനിവേഴ്സൽ റിക്കോർഡ് ഫോറം (URF) നാഷണൽ റിക്കോർഡിനു വേണ്ടി നടത്തുന്ന ഈ പ്രദർശനത്തിന്റെ സമാപന ദിവസമായ ഒക്ടോബർ രണ്ടിന് യൂനിവേഴ്സൽ റിക്കോർഡ് ഫോറം അജ്യൂഡിക്കേറ്റർ ഗിന്നസ് സത്താർ അദൂർ ഔദ്യാഗിക സന്ദർശനം നടത്തും.
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ ഹോട്ടൽ ആര്യഭവനു മുകളിൽ രണ്ടാം നിലയിലാണ് ഗുരുകുലം ആർട്ട് ഗ്യാലറി. പ്രദർശനം സമയം കാലത്ത് പതിനൊന്ന് മണി മുതൽ ഏഴര വരെ.
ഗുരുകുലം ആർട്ട് ഗാലറി – ഫോൺ : 9446056946
ഷിബുരാജ് : 9562484923