ഷൊർണൂർ : ഞെരളത്ത് കലാശ്രമം ”പാട്ടോളം” കേരളസംഗീതോല്‍സവം ഇന്ന് 12 പേർ ചേർന്ന് മുള നട്ടുകൊണ്ട് ഉൽഘാടനം ചെയ്യും. ഞെരളത്തിൻറെ പത്നി ലക്ഷ്മിക്കുട്ടിയമ്മ,കലാശ്രമത്തിനു ഭൂമി നൽകിയ കല്യാണിയമ്മ, സമരഗായകരായ ഊരാളി മാർടിൻ, രശ്മി സതീശ്, ഉണ്ണികൃഷ്ണപ്പാക്കനാർ, കലാമണ്ഢലം രജിസ്ട്രാർ കെ.കെ സുന്ദരേശൻ, സംഗീതനാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണന്‍ നായർ, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ.കെ.നംപ്യാർ, ഞെരളത്ത് കലാശ്രമം മാനേജിംഗ് ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദന്‍, സ്വാഗതസംഘം ചെയർപേഴ്സൺ വി.വിമല ടീച്ചർ, ജനറൽ കൺവീനർ എം.ആർ.മുരളി, പരിചമുട്ട് പാട്ടുകാരൻ അങ്കമാലി പ്രാഞ്ചി എന്നിവർ ചേർന്നാണ് ഉൽഘാടനം നിർവഹിക്കുക. ഉൽഘാടനച്ചടങ്ങിനു മുൻപ് പെരിങ്ങോട് മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന വാദ്യകൈരളി, സമ്മേളനശേഷം ഭദ്രകാളിത്തോറ്റം, പൂരപ്പാട്ട്, ചിന്ത് പാട്ട്, മറുത്തുകളിപ്പാട്ട്, മുണ്ട്യേൻപാട്ട് എന്നിവ അരങ്ങേറും. തുടർന്ന് പാട്ടും പറച്ചിലുമായി ഊരാളി മാർടിനും സംഘവും പാട്ടോളം ഒന്നാംദിവസത്തെ പരിപാടികള്‍ അവസാനിപ്പിക്കും. ചടങ്ങിൽ വെച്ച് ഞെരളത്ത് കലാശ്രമം സമരഗായികാ പുരസ്കാരം രശ്മി സതീഷിന് സമ്മാനിക്കും. ഇന്ന് ആരംഭിക്കുന്ന പാട്ടോളം വ്യത്യസ്തമായ പാട്ടനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് ഡിസംബർ 31 വരെ നീണ്ടു നിൽക്കും.
Home Uncategorized ഞെരളത്ത് കലാശ്രമം ”പാട്ടോളം” കേരളസംഗീതോല്‍സവം ഇന്ന് 12 പേർ ചേർന്ന് മുള നട്ടുകൊണ്ട് ഉൽഘാടനം ചെയ്യും
heartfelt best wishes,will participate..