ജൈവകൃഷിയിലെ മുന്നേറ്റവുമായൊരു വിദ്യാലയം

0
277

പത്തനംതിട്ട: നാരങ്ങാനം കണമുക്കിൽ പ്രവർത്തിക്കുന്ന ഗവ.ഹൈസ്കൂളിലെ ജൈവപച്ചക്കറിക്കൃഷി നാടിനു മാതൃകയാകുന്നു. കവി മൂലൂ൪ പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ അധ്യാപികയായ പ്രീയടീച്ചറുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പരിസ്ഥിതി ക്ലബിന്റെ ചുമതലകൂടിയുള്ള പ്രീയടീച്ചറോടൊപ്പം കൃഷി പരിപാലനത്തിൽ കുട്ടികളും സജീവമാണ്. ഒഴിവുസമയത്ത് കുട്ടികൾ കൃഷി യിടത്തിലെ കളപറിച്ചും വെള്ളം നനച്ചും കൃഷിയെ സ്നേഹിക്കുന്നു. പയ൪, ചീര, വെണ്ട, കോവൽ, മുളക്, കപ്പ, പാവൽ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. പൂ൪ണ്ണമായും ജൈവകൃഷിയാണ് ഇവിടെ നടത്തുന്നത്. വിഷമയമല്ലാത്ത പച്ചക്കറി ഉല്പാദനം നാടിനു അഭിമാനമാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിവരുന്ന ഈ സർക്കാർ വിദ്യാലയം മറ്റു പാഠ്യേതരപ്രവ൪ത്തനങ്ങളിലും മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here