മാവോ വർഗ്ഗീസ്
രാത്രി സമയം ഇരുട്ടിന്റെ ചായത്തിൽ കുളിച്ചു
ചിറകുകൾ തളർന്നൊരു കാക്ക പറന്ന് വരികയാണ്
വിശപ്പ് കഴുത്തിൽ ചുറ്റിപിടിച്ചിരിക്കുന്നു
അൽപം ചോറിന്റെ വറ്റുതരുമോ എനിക്ക്
അതാ അകലെ എന്റെ ബലിച്ചോർ കിടപ്പുണ്ട്
ഉറുമ്പുകൾ കയറി പഴകിയ വാസനയിൽ മുങ്ങിയ ബലിച്ചോറവൻ കൊത്തിതിന്നു..
ദ്രവിച്ചു ഇല്ലാതാകുന്ന എന്റെ ആത്മാവിന് മോക്ഷം ലഭിക്കുകയാണ്