ചന്ദ്രയാൻ-2 തിങ്കളാഴ്ച വിക്ഷേപിക്കും

0
257

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ പുതിയ വിക്ഷേപണ തിയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപിക്കുക.

ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് വിക്ഷേപണം നടത്താനിരുന്നത്‌ പിന്നീട്‌ മാറ്റിവെച്ചതായിരുന്നു. സാങ്കേതികത്തകരാര്‍ മൂലമാണ് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റിവെച്ചത്.

വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെത്തുടര്‍ന്നാണ്‌ ദൗത്യം മാറ്റിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here