തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസേർച്ച് (ഇ.എം.എം.ആർ.സി) തയ്യാറാക്കിയ ‘ മാൻഗ്രോവ്സ്: നാച്വേർസ് ഹാർഡി ഫൂട്ട് സോൾജിയേഴ്സ് ‘ ഡോക്യുമെന്ററിക്ക് പി.ജെ. ആന്റണി സ്മാരക ദേശീയ അവാർഡുകൾ മൂന്നെണ്ണം.
സജീദ് നടുത്തൊടി രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിക്ക് മികച്ച സ്ക്രിപ്പിനുള്ള അവാർഡും പരിസ്ഥിതി ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവുമാണ് ലഭിച്ചത്. ക്യാമറ ചെയ്ത എം. ബാനിഷ് മികച്ച ഛായാഗ്രഹകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹനായി.
29-ന് കേരള സാഹിത്യ അക്കാദമിയിൽവെച്ച് മന്ത്രി വി.എസ് സുനിൽകുമാർ അവാർഡുകൾ സമ്മാനിക്കും.
കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക ഭീഷണിയും സംരക്ഷണ പ്രവർത്തനങ്ങളും പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററി നേരത്തെ ഇംഗ്ലണ്ട് , ഹംഗറി, അമേരിക്ക,ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻ.സി.ഇ.ആർ.ടിയുടെ ദേശീയ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡും ലഭിച്ചിരുന്നു.
Home സിനിമ SHORT FILM & DOCUMENTARY കാലിക്കറ്റ് ഇ.എം.എം.ആർ.സിയുടെ ഡോക്യുമെന്ററിക്ക് മൂന്ന് ദേശീയ അവാർഡുകൾ