അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ റോഷൻ മാത്യു ബോളിവുഡിലേക്ക്

0
217

ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് റോഷന്‍ നായകനാകുന്നത്.

നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രഖ്യാപിച്ചത്.

ഗീതു മോഹന്‍ദാസിന്റെ മൂത്തോനിലാണ് റോഷന്‍ ഒടുവില്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേക്ക് റോഷന് ക്ഷണം ലഭിച്ചിരിക്കുകയാണ്.

സിനിമയുടെ ചിത്രീകരണം ഇന്ന് മുംബൈയില്‍ ആരംഭിക്കും. റോഷന് ഇതൊരു തുടക്കം മാത്രമാണെന്ന് ആശംസകളറിയിച്ചിരിക്കുകയാണ് ഗീതു മോഹന്‍ദാസ്.

മൂത്തോന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.
മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ നിയമം എന്ന ചിത്രത്തിലൂടെ വില്ലനായാണ് റോഷന്‍ മാത്യുവിന്റെ സിനിമാപ്രവേശം.

Read more: https://www.deshabhimani.com/cinema/anurag-kashyap-roshan-mathew/804653

LEAVE A REPLY

Please enter your comment!
Please enter your name here