വേനലിലും വിരിയിച്ചു കണ്ണാന്തളിപ്പൂക്കൾ

0
231

തൃശ്ശൂർ: വേനൽക്കാലത്തും കണ്ണാന്തളിപ്പൂക്കൾ വളർത്താമെന്ന‌് തെളിയിച്ച‌് കാർഷികസർവകലാശാല. കേരളത്തിൽ അപൂർവമായിവരുന്ന കണ്ണാന്തളി ചെങ്കൽക്കുന്നുകളിലാണ് സാധാരണയായി കണ്ടുവരുന്നത്. നല്ലൊരു അലങ്കാരച്ചെടിയാക്കി രൂപപ്പെടുത്താൻ അനുയോജ്യമായ സസ്യം കൂടിയാണിത‌്.

ജൂണിൽ തുടങ്ങുന്ന കാലവർഷക്കാലത്ത‌് മുളച്ച‌്, നവംബർ-–-ഡിസംബറാകുന്നതോടെ കായ്കൾ മൂത്ത് കഴിഞ്ഞാൽ ഉണങ്ങിപ്പോകുന്ന സ്വഭാവമാണ‌് കണ്ണാന്തളിക്ക‌്. അതുകൊണ്ടുതന്നെ കണ്ണാന്തളി മഴക്കാലത്തുമാത്രം വളരുന്ന ചെടിയാണ് എന്നാണ‌് ധാരണ. എന്നാൽ ഏതുകാലത്തും വിത്ത് മുഖേന ഈ ചെടി വളർത്തിയെടുക്കാനും അവയ്ക്ക‌് മഴക്കാലത്തുണ്ടാകുന്ന വളർച്ചയും പുഷ്പിക്കലും ഏതുകാലത്തും സാധ്യമാക്കാമെന്നും കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ ഫ്ലോറികൾച്ചർ വിഭാഗത്തിലെ പഠനങ്ങൾ തെളിയിച്ചു.

ഇക്കൊല്ലത്തെ ശക്തമായ വേനലിലും നന്നായി വളർന്ന് പൂക്കളുണ്ടായി നിൽക്കുന്ന ചെടികൾ, ഫ്ലോറികൾച്ചർ വിഭാഗത്തിന്റെ പൂന്തോട്ടത്തിൽ കാണാം. ഇവിടെ, വിത്തുകൾ മുളപ്പിച്ച് തൈകൾ നട്ടാണ് കണ്ണാന്തളിച്ചെടികളെ സംരക്ഷിക്കുന്നത്. നടാൻ പാകത്തിന് തൈകൾ വലുതാക്കിയെടുക്കാൻ ഏറെ കാലതാമസമുള്ള ചെടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here