ലോക ചരിത്രത്തെ മാറ്റി കുറിച്ചവരെ നമുക്ക് അറിയാം. വളരെ ചെറുപ്രായത്തിൽ തന്നെ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഒരാളാണ് ഗ്രെറ്റ തങ്‌ബെർഗ്. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തയാണ് ഗ്രെറ്റ. തൻറെ പതിനഞ്ചാം വയസ്സിൽ ഒറ്റയാൾ സമരത്തിന് തുടക്കം കുറിച്ച് ഗ്രെറ്റ അവളുടെ ലക്ഷ്യ ബോധത്തിൽ ഉറച്ചുനിന്നു ചെയ്ത സമരം തികച്ചും വ്യത്യസ്ത തരത്തിലുള്ളതായിരുന്നു. ഒരു പതിനഞ്ചുകാരിയുടെ ചിന്തകളുടെ വലുപ്പം നമുക്ക് ചിന്തിച്ചാൽ എത്രയാണെന്ന് മനസ്സിലാക്കാം. എന്നാൽ ഗ്രേറ്റ അവയിൽ നിന്നൊക്കെ വ്യത്യസ്തയായിരുന്നു.
ഗ്രെറ്റ സ്വീഡിഷ് ബാലികയായിരുന്നു. അവളുടെ പ്രതിഷേധം സ്വന്തം അച്ഛനമ്മമാരോടായിരുന്നില്ല. സ്കൂളിലെ ടീച്ചറോടും സഹപാഠികളോടും ആയിരുന്നില്ല. മറിച്ച് ഈ ലോകത്തെ എല്ലാ മനുഷ്യരോടും ആയിരുന്നു. ഓരോരുത്തരും നടത്തുന്ന പ്രകൃതി ചൂഷണങ്ങളോടായിരുന്നു. അവളുടെ വാക്കുകൾ ഇങ്ങനെയാണ്. “എല്ലാവരും നന്നായി പഠിക്കുന്നു. നല്ല നാളേയ്ക്കായി. എന്നാൽ ആ നല്ല നാളുകൾ നാളെ ഉണ്ടാകുമോ എന്ന പ്രതീക്ഷ ആർക്കുമില്ല. കാരണം അത്രത്തോളം മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ആഗോളതാപനം മൂലം പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യൻ അറിയുന്നില്ല. മനുഷ്യനെ സംരക്ഷിക്കാൻ ഒരുപാടുപേർ പുറത്തിറങ്ങിയിരുന്നു. എന്നാൽ പ്രകൃതിക്ക് വേണ്ടി ആരും ഒന്നും സംസാരിക്കുന്നില്ല. അതിനെ സംരക്ഷിക്കുന്നില്ല. പ്രകൃതി ഉണ്ടായാലേ മനുഷ്യനും ഉണ്ടാകൂ. മനുഷ്യൻറെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു വലിയ പ്രശ്നം മുന്നിൽ കാണുന്നുവെങ്കിലും ആർക്കും ഒരു ബോധമില്ല. അതിനാൽ ഞാൻ ഇവിടെ പ്രതിഷേധിക്കുന്നു. പ്രകൃതിയെ നിലനിർത്താൻ ഇവിടെ പ്രതിരോധിച്ച് നിൽക്കുന്നു.” ഏവരുടെയും മനസ്സിനെ ആശ്ചര്യഭരിതമാക്കുന്ന അവളുടെ ഉറച്ച് വാക്കുകൾ
ആദ്യമായി അവൾ സമരം നടത്തിയത് 2018 ഓഗസ്റ്റ് 15 ന് ആയിരുന്നു. അന്നു മുതൽ എല്ലാ വെള്ളിയാഴ്ചകളിലും അവൾ സമരം തുടർന്നുകൊണ്ടേയിരിക്കുന്നു. പിന്നീട് ലോകരാജ്യങ്ങൾ ഈ സമരം ഏറ്റെടുത്തത് 2019 മാർച്ചിലായിരുന്നു. ഈ വരുന്ന മെയ് 24-ന് രണ്ടാമത്തെ ആഗോള സമരമാണ്. ഇന്ന് ലോകമെമ്പാടും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഗ്രേറ്റക്കു പിന്തുണ നൽകാൻ നമ്മൾ ഒരുങ്ങുന്നു.
കേരളത്തിൻറെ ചരിത്രത്തിൽ ഇതുവരെ ആരും ചെയ്യാത്ത ഈ സമരം RISE UP ഏറ്റെടുക്കുകയാണ്.
മെയ് 24ന് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ വൈകുന്നേരം 3.30 മുതൽ 5.30 വരെ.