ലണ്ടന്‍: മാന്‍ ബുക്കര്‍ പുരസ്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്. ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തി . ‘സെലെസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനാണ് പുരസ്കാരം.
ഒമാനിലും യുകെയിലുമായി പഠനം പൂര്‍ത്തിയാക്കിയ അല്‍ഹാര്‍ത്തി മൂന്ന് നോവലുകളും രണ്ട് ലഘുനോവലുകളും രചിച്ചിട്ടുണ്ട് . എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ ക്ലാസിക് അറബിക് കവിതയില്‍ പഠനം നടത്തിയ ജോഖ മസ്കറ്റിലെ സുല്‍ത്താന്‍ ഖ്വാബൂസ് സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
64,000 ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുക. യുഎസ് എഴുത്തുകാരിയായ മെരിലിന്‍ ബൂത്ത് ആണ് അല്‍ഹാര്‍ത്തിയുടെ പരിഭാഷക.
സമൂഹത്തെക്കുറിച്ച് കാവ്യാത്മകമായ ഉള്‍ക്കാഴ്ചകളുള്ള എഴുത്താണ് അല്‍ഹാര്‍ത്തിയുടേതെന്ന് മാന്‍ ബുക്കര്‍ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സമ്പന്നമായ ഭാവനാചിത്രങ്ങള്‍ നോവലിലുണ്ടെന്നും അവര്‍ വിശദീകരിച്ചു.
നൊബേൽ കഴിഞ്ഞാൽ ലോകത്ത് ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന വലിയ പുരസ്കാരമാണ് മാൻ ബുക്കർ പുരസ്കാരം. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
ഇത്തവണ 12 രാജ്യങ്ങളിൽ നിന്ന് ഒമ്പത് ഭാഷകളിലായി എട്ട് സ്ത്രീകൾ ഉൾപ്പെടെ 13 പേരാണ് പുരസ്കാര പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ നിന്ന് ആറ് പേരുടെ ചുരുക്കപട്ടിക തയാറാക്കിയത്.