സർക്കാർ തന്ന ആ നൂറു രൂപ പെട്രോൾ അടിക്കാൻ എങ്കിലും തികയുമോ രവി; സായാഹ്ന വാര്‍ത്തകളുടെ ടീസറെത്തി

0
173

കേന്ദ്രസര്‍ക്കാറിന്റെ പരസ്യങ്ങളുടെ മലയാളം മൊഴിമാറ്റത്തെ ഓര്‍മ്മിപ്പിച്ച്‌ ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറെത്തി. ഡി 14 എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ അരുണ്‍ ചന്ദു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ശരണ്യ ശര്‍മ്മ, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ ചിത്രത്തിലെത്തുന്നു. പ്രകാശ് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം
ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here