കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളില്‍ യു.ജി.സി-നെറ്റ്/ ജെ.ആര്‍.എഫ് (പേപ്പര്‍ ഒന്ന്) 11 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് നാലാം വാരം ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ മെയ് 11-ന് വൈകുന്നേരം അഞ്ച് മണിക്കകം ഇ-മെയില്‍/തപാലില്‍ അയക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അര്‍ഹരല്ല. പ്രവേശനം ആദ്യം ലഭിക്കുന്ന 100 അപേക്ഷകര്‍ക്ക് മാത്രം.
വിലാസം: ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673635.
ഇ-മെയില്‍: ugbkozd.emp.lbr@kerala.gov.in
ഫോണ്‍: 0494 2405540.