കെ.ശിവരാമൻ സ്മാരക നാടക പ്രതിഭാ പുരസ്കാരം പ്രശസ്ത നാടക കലാകാരൻ ശശി കോട്ടിന്. നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുള്ള ശശി കോട്ടിന് 2011 ൽ ‘നെല്ല്’ എന്ന നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രംഗപടത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 40 വർഷമായി നാടക രംഗത്ത് സജീവമായുള്ള ശശി കോട്ട് അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. കോഴിക്കോട് ചേമഞ്ചേരി സ്വദേശിയാണ്. അവാർഡ് സമർപ്പണം മെയ് 21ന് വൈകീട്ട് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കും