കർണാടക സംഗീതത്തിന്റെ പിതൃസ്വരൂപമായി മാറിയ ത്യാഗരാജന്റെ (1767 – 1847 ) സംഗീതത്തേയും ജീവിതത്തേയും സാംസ്‌കാര ചരിത്രത്തിന്റെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുന്ന പഠനമാണ് ശ്രീ സുനിൽ പി ഇളയിടത്തിന്റെ ” ത്യാഗരാജയോഗവൈഭവം” എന്ന കൃതി . സംഗീതപരവും ചരിത്രപരവും സാങ്കേതികവുമായ ഏതെല്ലാം ഘടകങ്ങളുടെ ഒത്തുചേരലായാണ് ത്യാഗരാജസംഗീതം ഉടലെടുത്തത് എന്നാണ് ഈ ഗ്രന്ഥം ആരായാൻ ശ്രമിക്കുന്നത് . കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ സുനിൽ പി ഇളയിടത്തിന്റെ ഈ പുസ്തകം ത്യാഗരാജന്റെ 250 ാം ജന്മവാർഷികത്തിൽ ആ മഹാ പ്രതിഭയ്ക്കുള്ള ആദരാർപ്പണമാണ്. വില 150 രൂപ