ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്

0
254

വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് വിമീഷ് മണിയൂർ അർഹനായി. ‘ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജിനേഷ് മടപ്പള്ളിയുടെ ചരമവാർഷിക ദിനമായ ഞായറാഴ്ച ജന്മനാട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. ദിനാചരണ ഭാഗമായി രാവിലെ ഏഴിന് കെടി ബസാറിൽ കൂട്ടയോട്ടം നടക്കും. ഒമ്പതിന് ജിനേഷിന്റെ വീട്ടുമുറ്റത്ത് സുഹൃദ് സംഗമം. വൈകിട്ട് കെടി ബസാറിൽ സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here