ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം നടത്തുന്ന ഹരിത തിരഞ്ഞെടുപ്പ് 2019-ന്റെ ഭാഗമായി ശുചിത്വമിഷൻറെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി, കോളേജ് വിദ്യാർത്ഥികൾക്കായി 17-ആം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ പെയിൻറിങ് മത്സരം നടത്തും. ക്യാൻവാസിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. ഹരിത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രരചനയ്ക്ക് വിഷയം.
വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കുന്നതാണ്.
നിബന്ധനകൾ:
2.85 mX 0.80m ക്യാൻവാസിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്.
ക്യാൻവാസ് പെയിൻറിംഗിന് 2 മുതൽ 4 വരെ വിദ്യാർത്ഥികൾ അടങ്ങുന്ന ഗ്രൂപ്പുകളായാണ് പങ്കെടുക്കേണ്ടത്.
ചിത്രം വരയ്ക്കാൻ ഉള്ള ക്യാൻവാസുകൾ മത്സരസമയത്ത് നൽകുന്നതായിരിക്കും.
ചിത്രം വരയ്ക്കുന്നതിനായുള്ള ഉപകരണങ്ങൾ, പെയിന്റ്, ബ്രഷ് എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
8129557741, 8086963210, 7736602778