കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ഡോറ’ സിനിമയാകുന്നു. ‘ഡോറ ആന്‍ഡ് ദ ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചുകുട്ടിയില്‍ നിന്നും കൗമാര പ്രായത്തിലെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം പറയുന്നത്.
ഡോറയായി വേഷമിടുന്നത് ഇസബീല മോനേറാണ്. ജയിംസ് ബോബിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൈക്കല്‍ പെന, ഇവ ലോങ്ങോറിയ, ഡാനിയ ട്രെജോ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രം ആഗസ്റ്റില്‍ തിയറ്ററിലെത്തും.