കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം, ശമ്പളം 22,200 രൂപ

0
224

കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 24-ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

പ്ലസ്ടു/ തത്തുല്യമായ ഇലക്ട്രോണിക് ഡിപ്ലോമ ആണ് യോഗ്യത. ടെലിഫോണ്‍ ഓപ്പറേറ്റര്‍/ റിസപ്ഷനിസ്റ്റായി കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യം വേണം.

ശമ്പളം 22,200-48,000 രൂപ. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/ എസ് ടി/ ജോലിയില്ലാത്ത ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല.

വിശദ വിവരങ്ങള്‍ക്ക്: www.hckrecruitment.nic.in

LEAVE A REPLY

Please enter your comment!
Please enter your name here