കൊയിലാണ്ടി: അരങ്ങിൽ കുഴഞ്ഞു വീണു മരിച്ച നാടക നടൻ ദിനേശൻ ഉള്ള്യേരിയുടെ കുടുംബസഹായ നിധിയിലേക്ക് നാടകപ്രവർകർ സമാഹരിച്ച അഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കൈമാറി. നാടക പ്രവർത്തകരുടെ സംഘടനയായ നാടക് കൊയിലാണ്ടി മേഖലാകമ്മറ്റി നേതൃത്വത്തിൽ വാട്ട്സാപ്പ് കൂട്ടായ്മയിലൂടെയും നാടകാവതരണത്തിലൂടെയുമാണ് പണം സമാഹരിച്ചത്. ഇതിനായി കോഴിക്കോട് സംഘചേതനയുടെ നയാപൈസ എന്ന നാടകം കൊയിലാണ്ടി സ്റ്റേഡിയത്തിൽ അരങ്ങേറി. നാടക് സംസ്ഥാന പ്രസിഡണ്ട് ജെ. ശൈലജ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവിലിന് ചെക്ക് കൈമാറി. ബാലൻ അമ്പാടി , എ. ശാന്തകുമാർ, ഉമേഷ് കൊല്ലം, എന്.വി. ബിജു, സന്തോഷ് പുതുക്കേപ്പുറം, രവീന്ദ്രൻ ആലംകോട്, ചന്ദ്രൻ മന്ദോത്ത്, രവീന്ദ്രൻ മുചുകുന്ന്, കാശി പൂക്കാട് എന്നിവർ സംസാരിച്ചു.