എസ്. രാഹുൽ
മല
ഇടവഴി തേടി
വന്ന സംഘത്തെ
പിടിച്ചു കയറ്റുന്നു
കുറേ
പെണ്ണുങ്ങൾ
ആണുങ്ങൾ
പെണ്ണാണുങ്ങൾ
ആൺപെണ്ണുങ്ങൾ
കൂട്ടത്തിൽ
ചാടി വീഴുന്നു
മുന്നിലേക്ക്
ഒരു ‘കുല’സ്ത്രീ
നില്പ്പിന്റെ ആഴമറിയാതെ
ഒരു തൊലിയിൽ ചവിട്ടി
അവൾ
കൊ
ക്ക
യി
ലേ
ക്ക്
.
.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in